ബൽറാംപൂർ: ചത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രഘുറാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ എട്ടിന് പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വിവരം അറിയുന്നതെന്ന് എ.എസ്.ഐ യു.എസ് കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.