Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ച കോളജ് അധ്യാപകരെ പുറത്താക്കി; പൊലീസ് കേസ്

text_fields
bookmark_border
tamilnadu police 89786
cancel

ചെന്നൈ: വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടൈയിലാണ് സംഭവം. സെബാസ്റ്റ്യൻ (40), പോൾരാജ് (40) എന്നീ അധ്യാപകർക്കെതിരെയാണ് നടപടി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

എയ്ഡഡ് കോളജിലെ അധ്യാപകരായ ഇരുവരും സെപ്റ്റംബർ നാലിന് രാത്രി മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിക്കുകയായിരുന്നു. വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിക്കുകയും തങ്ങൾ മദ്യപിക്കുന്നിടത്തേക്ക് വരാൻ പറയുകയും ചെയ്തു.

അധ്യാപകരുടെ പെരുമാറ്റത്തിൽ അമ്പരന്ന വിദ്യാർഥി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന്, അധ്യാപകനായ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. പോൾ രാജ് ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രണ്ട് അധ്യാപകരെയും കോളജ് അധികൃതർ പുറത്താക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two govt-aided college teachers removed from service on charges of abusing girl student
Next Story