ഫോണിൽ ആരോടാണ് സംസാരിച്ചതെന്ന് പറഞ്ഞില്ല; കൗമാരക്കാരികളെ കുടുംബം കൊന്നുതള്ളി
text_fieldsപിലിബിത്ത് (ഉത്തർ പ്രദേശ്) : 17ഉം 19ഉം വയസ്സുള്ള സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ. ഭുരഭിമാനക്കൊലയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മൂത്ത പെൺകുട്ടി ആരുമായോ ഫോണിൽ സംസാരിക്കുന്നത് കണ്ട കുടുംബാംഗങ്ങൾ രണ്ടുപേരെയും മർദിച്ചിരുന്നു. ആരോടാണ് സംസാരിച്ചതെന്ന് പറയാൻ രാത്രി ഇരുവരോടും ആവശ്യെപ്പട്ടെങ്കിലും അവർ തയാറായില്ല. തുടർന്ന് മാതാവും സഹോദരനും ചേർന്ന് ദേഷ്യത്തിൽ ഇരുവരെയും മർദിച്ചുകൊലപ്പെടുത്തുകയായിരുെന്നന്ന് പിലിബിത്ത് പൊലീസ് സൂപ്രണ്ട് ജയ്പ്രകാശ് യാദവ് പറഞ്ഞു.
മൂത്ത പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതിനാൽ കുടുംബത്തിന് ദുഷ്പേരാവുമെന്ന് കരുതിയാണ് മർദിച്ചതെന്നും പൊലീസ് പറഞ്ഞു. പിറ്റേ ദിവസം ഒരാളെ പാടത്ത് മരിച്ച നിലയിലും മറ്റൊരാളെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

