Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിലെ അഫർവത്...

കശ്മീരിലെ അഫർവത് കൊടുമുടിയിൽ ഹിമപാതം; രണ്ട് വിദേശ പൗരന്മാർ മരിച്ചു

text_fields
bookmark_border
Gulmarg avalanche
cancel

ഗുൽമർഗ്: ജമ്മു കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തിൽ രണ്ട് വിദേശ പൗരന്മാർ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ജമ്മു കശ്മീരിലെ ഗുൽമർഗിലാണ് സംഭവം. രക്ഷാപ്രവർത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്.എസ്.പി അറിയിച്ചു.

ഗുൽമാർഗിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ അഫർവത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. ബാരാമുല്ല പൊലീസ് മറ്റ് ഏജൻസികളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:avalancheforeign national
News Summary - Two foreign nationals dead in an avalanche in Gulmarg, Jammu Kashmir
Next Story