Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lakhimpur Kheri Violence
cancel
camera_alt

നച്ചട്ടാർ സിങും ലവ്​പ്രീത്​ സിങും

Homechevron_rightNewschevron_rightIndiachevron_rightആ രണ്ടു മനുഷ്യരും...

ആ രണ്ടു മനുഷ്യരും ആദ്യമായും അവസാനമായും സമരത്തി​നിറങ്ങിയത്​ അന്നായിരുന്നു; ഇനിയും മുറിവുണങ്ങാതെ ലഖിംപൂർ

text_fields
bookmark_border

ഒക്​ടോബർ 3, രാജ്യം നടുങ്ങിയ ദിവസം, മണ്ണിൽ വീണ ആ കർഷകരുടെ ചോര ഇപ്പോഴും രാജ്യത്തിന്‍റെ ഹൃദയത്തിൽ മുറിവായി നീറുകയാണ്​.​ ലഖിംപൂരിൽ സമരം ചെയ്യുന്ന കർഷകരുടെ ഹൃദയത്തിലൂടെ ബി.ജെ.പി മന്ത്രിയുടെ മകൻ വണ്ടിയോടിച്ച്​ കയറ്റിയിട്ട്​ ഒരാഴ്ച പിന്നി​ടുന്നു.

കൊലയാളിയായ മന്ത്രി പുത്രൻ ആശിഷ്​ മിശ്രയെ രക്ഷിച്ചെടുക്കാൻ ബി.ജെ.പിയും ഭരണകൂടവും എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ്​. പ്രതിഷേധവുമായി കർഷകർക്കൊപ്പം പ്രതിപക്ഷപാർട്ടികളടക്കമുള്ളവർ സജീവമാണ്​. ​

ആസൂത്രിതമായ ആ കൊലപാതകത്തിൽ പൊലിഞ്ഞു പോയ കർഷകരിൽ രണ്ടുപേർ ആദ്യമായി സമരത്തിനെത്തിയവരായിരുന്നു. 20 കാരനായ ലവ്​പ്രീത്​ സിങും, 62 കാരനായ നച്ചട്ടാർ സിങും. ഇരുവരുടെയും കുടുംബത്തിന്‍റെ പ്രധാനവരുമാനം കൃഷിയാണ്​.

നച്ചട്ടാർ എന്ന 62 കാരന്‍റെ സമരാവേശം

ലഖിംപൂരിലെ കർഷകസമരഭൂമിയിൽ​ നിന്ന്​ 150 കിലോമീറ്റർ അകലെയാണ്​ നച്ചട്ടാർ സിങിന്‍റെ വീട്​​. ഒക്​ടോബർ മൂന്നിന്​ നടക്കുന്ന സമരത്തിൽ പ​ങ്കെടുക്കാൻ മകൻ ജഗ്ദീ പ്​ പോകുന്നുണ്ടെന്നറിഞ്ഞ ആ 62 കാരൻ ഇന്ന്​ ഞാനും സമരത്തിനുണ്ടെന്ന്​​ പറഞ്ഞ്​ ഇറങ്ങിപുറപ്പെട്ടതാണ്​. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിലാണ്​ നച്ചട്ടാർ ആ തീരുമാനം വീട്ടുകാരോട്​ പറഞ്ഞത്​. ''എന്തുകൊണ്ടാണ് ആ ദിവസം​ അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തതെന്ന്​ എനിക്ക്​ അറിയില്ല'' ഭാര്യ ജസ്വന്ത് കൗർ പറയുന്നു.

നച്ചട്ടാർ സിങിന്‍റെ ഭാര്യയും മകനും

അദ്ദേഹം അതിന്​ മുമ്പ് കർഷക പ്രതിഷേധത്തിലൊന്നും പങ്കെടുത്തിരിന്നില്ല, ഉച്ചയോടെ, ഒരു പച്ച തലപ്പാവും കെട്ടിയാണ്​ നച്ചട്ടാർ സുഹൃത്തായ ബൽവന്ദ് സിംഗിന്‍റെ സ്​കൂട്ടറിൽ കയറി പുറപ്പെട്ടത്​. ആവേശത്തോടെയാണ്​ ​​150 കിലോമീറ്റർ ദൂരം ആ സ്​കൂട്ടറി​ന്‍റെ പിന്നിലിരുന്ന്​ ആ​ 62 കാരൻ താണ്ടിയത്​. നച്ചട്ടാറിനെ മകനും താനും ചേർന്നാണ്​ യാത്രയാക്കിയതെന്ന്​ ഭാര്യ ജസ്വന്ത്​ കൗർ പറയുന്നു. വളരെ ആവേശത്തിലായിരുന്നു നച്ചട്ടാർ.

അഞ്ച്​ മണിക്കൂറിന്​ ശേഷം ടികുനിയയിൽ അക്രമം നടന്നതായി ജഗ്ദീപ് അറിഞ്ഞു. ആരെയും വിളിച്ചിട്ട്​ കിട്ടുന്നില്ല. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ കുടുംബം പേടിച്ചെങ്കിലും ഒന്നും സംഭവിക്കി​ല്ല എന്ന്​ തന്നെ പ്രതീക്ഷിച്ചു. വൈകുന്നേരം 7 മണിയോടെ സോഷ്യൽ മീഡിയയിലൂടെയാണ്​​ ജഗ്ദീപ് തന്‍റെ പിതാവിന്‍റെ മരണവാർത്ത അറിയുന്നത്​. അച്ഛന്‍റെ സുഹൃത്തായ ബൽവന്ദ്​​ അത്​ഭുതകരമായി രക്ഷപ്പെട്ടു.

ബൽവന്ദ്​ മാധ്യമങ്ങളോട്​ പറഞ്ഞതിങ്ങനെയാണ്​ ''വൈകുന്നേരം 3.30 ഓടെ പ്രതിഷേധം അവസാനിച്ചു. ഭൂരിഭാഗം ആളുകളും ശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ഞാൻ റോഡിന്​ സമീപത്തെ ഹെലിപാഡിനടുത്ത്​ വിശ്രമിക്കുയായിരുന്നു, നച്ചട്ടാർ ആവേശത്തോടെ സമരക്കാർക്കൊപ്പം റോഡിലായിരുന്നു. പെ​ട്ടെന്നാണ്​ ആ വാഹനങ്ങൾ ഇരച്ചുകയറിയത്​,ശബ്ദവും നിലവിളിയും കേട്ടപ്പോൾ ആ ഭാഗത്തേക്ക് ഓടി. നച്ചട്ടാറെ തിരഞ്ഞെങ്കിലും പെ​ട്ടെന്നൊന്നും കണ്ടെത്താനായില്ല. അവൻ മരിച്ചെന്ന് എനിക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.

പിന്നീട്​ പുറത്തുവന്ന വിഡിയോകളിലാണ്​​ കേന്ദ്രമന്ത്രി പുത്രൻ അജയ് മിശ്രയും കൂട്ടരും നടത്തിയ ക്രൂരമായ കൂട്ടക്കൊലപാതകം വ്യക്​തമായത്​. പച്ച തലപ്പാവ് ധരിച്ച ഒരു വൃദ്ധനെ ഇടിച്ച്​ തെറിപ്പിച്ചിട്ടും നിർത്താതെ ഒരു കാർ അമിത വേഗത്തിൽ ഓടിച്ച​ു പോകുന്നുണ്ട്​. ബോണറ്റിലേക്ക്​ തെറിച്ചുവീണ ആ മനുഷ്യനായിരുന്നു നച്ചട്ടാർ. പോസ്​റ്റമാർട്ടം റിപ്പോർട്ടിൽ വാഹനത്തിന്‍റെ ഇടിയേറ്റതാണ്​ ജീവൻ നഷ്​ടമാകാൻ കാരണമായതായി പറയുന്നത്​. നച്ചട്ടാറിന്‍റെ മക്കളിലൊരാളായ മൻദീപ്​ ന്യൂസ്​ ലോൻഡ്രിയോട് ​ പറഞ്ഞതിങ്ങനെയായിരുന്നു. ''ഞാൻ എന്‍റെ കന്നി വോട്ട്​ ചെയ്​തത്​ ബി.ജെ.പിക്കായിരുന്നു. സംഘ്​പരിവാർ അനുകൂലമാണ്​​ ഞങ്ങളുടെ കുടുംബം. പക്ഷെ മോദി സർക്കാർ കർഷക സമരത്തിലേക്ക്​ തള്ളിവിട്ടതോടെ ഞങ്ങൾ അവരിൽ നിന്ന്​ അകന്നിരുന്നു. എന്നാൽ ഇനി ഒരിക്കലും ആ പാർട്ടിക്ക് ഞങ്ങൾ വോട്ട് ചെയ്യില്ല''

ഇവി​ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്, ഇവിടെ എപ്പോഴും സമാധാനപരമായിരുന്നു. ഞങ്ങൾ സിഖുകാർ വർഷങ്ങളായി ഹിന്ദുക്കളുടെ ഇടയിലാണ് ജീവിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തോടെ കാര്യങ്ങൾ മാറി. ഇപ്പോൾ ഹിന്ദുക്കളുടെയും സിഖുകാരുടെയും ഇടയിൽ ​പ്രശ്​നങ്ങൾ ഉയർന്നുവരികയാണ്​.

ആ 20 കാരൻ കർഷകപ്രതിഷേധം കാണാൻ വന്നതാണ്​

പാലിയയിലാണ്​ 20 കാരനായ ലവ്പ്രീത് സിംഗിന്‍റെ വീട്​. വാഹനമിടിച്ചുണ്ടായ അപകടത്തിലെ പരിക്കിനെ തുടർന്ന്​ തലച്ചോറിലുണ്ടായ രക്​തസ്രാവമാണ്​ മരണകാരണമെന്നാണ്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ പറയുന്നത്​. പ്ലസ്​ടു കഴിഞ്ഞ അവൻ പഠിക്കാനായി വിദേശത്തേക്ക് പോകാനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സുഹൃത്തും അയൽവാസിയുമായ പ്രഭ്പ്രീത് സിംഗ് കർഷക പ്രതിഷേധ സമരത്തിൽ പ​ങ്കെടുക്കാൻ പോകുന്നുണ്ടെന്ന്​ അറിഞ്ഞാണ്​ ലൗപ്രീതും ഒപ്പം കൂടിയത്​.

ലവ്​ പ്രീത്​ സിങ്ങിന്‍റെ അച്ഛനും സഹോദരിയും

ബൈക്കിൽ ഒന്നര മണിക്കൂർ സഞ്ചരിച്ചാണ്​ ഇരുവരും ലഖിംപൂരിയിലെത്തിയത്​. വൈകുന്നേരം നാലിനാണ്​ ലവ്​പ്രീതിന്‍റെ പിതാവ് സത്നാം സിംഗിന് ആ ഫോൺ സന്ദേശം ലഭിക്കുന്നത്​. മകന് പരിക്കേറ്റു, ആശുപത്രിയി​േ​ലക്ക്​ കൊണ്ടുപോകുന്നുവെന്നായിരുന്നു ആ സന്ദേശം.

സത്നാം ഉടനെ അവിടേക്ക്​ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോൾ, ലക്കിംപൂർ ഖേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് ലവ്​പ്രീതിനെ റഫർ ചെയ്​തെന്ന്​ അറിയിപ്പ്​ ലഭിച്ചു. അവിടേക്ക്​ പോകുന്നതിനിടയിൽ മകനുമായി പോകുന്ന ആംബുലൻസിനെ കണ്ടതോടെ അതിനെ പിന്തുടർന്നു സത്​നാം.

പാതിവഴിയിലെത്തിയപ്പോൾ ആ ആംബുലൻസ്​ യാത്ര അവസാനിപ്പിച്ചു. ആംബുലൻസിൽ കയറിയ സത്​നാം കണ്ടത്​ ജീവനറ്റ മകനെയായിരുന്നു.ആംബുലൻസിൽ പിടഞ്ഞ്​ മരിക്കുകയായിരുന്നു ആ 22 കാരൻ. ലവ്പ്രീത് പങ്കെടുക്കുന്ന ആദ്യത്തേതും അവസാനത്തേതുമായ കർഷക സമരമായിരുന്നു ഇത്​. സുഹൃത്തായ പ്രഭ്പ്രീതിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur Kheri Violence
News Summary - Two farmers attended their first ever protest in Lakhimpur It was also their last
Next Story