Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ പബി​ൽ നിന്ന്​ വീണ്​ രണ്ടു​േപർ മരിച്ചു

text_fields
bookmark_border
ബംഗളൂരുവിൽ പബി​ൽ നിന്ന്​ വീണ്​ രണ്ടു​േപർ മരിച്ചു
cancel

ബംഗളൂരു: നഗരത്തിലെ പബ്​ കെട്ടിടത്തിൽ നിന്ന്​ വീണ്​ രണ്ട്​ യുവാക്കൾ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവന ക്കാരായ പവൻ, വേദ എന്നിവരാണ്​ മരിച്ചത്​.

ചർച്ച്​ സ്​ട്രീറ്റിലെ പബിലെ മൂന്നാം നിലയിൽ നിന്ന്​ ഇറങ്ങി വരികയായിരുന്ന ഇവർ രണ്ടാം നിലയുടെ പടികളുടെ ലാൻഡിങ്ങിൽ നിന്ന്​ താഴേക്ക്​ വീഴുകയായിരുന്നു. ഈ ഭാഗത്ത്​ ഹാൻഡ്​ റെയിലോ, ഗ്രില്ലോ ഇട്ടിരുന്നില്ല. താഴ​ത്തുള്ള പോർട്ടി​േകായിലേക്ക്​ പതിച്ച ഇരുവരും പിന്നീട്​ തറയിലേക്ക്​ വീഴുകയായിരുന്നു.

കബൺ പാർക്ക്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. പബ്​ നടത്തിപ്പുകാരായ അഭിഷേക്​, മാനേജർ മണി എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്​. കെട്ടിടമുടമക്കെതിരെയും കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Fall To Death From Second Floor Of Pub In Bengaluru - India news
Next Story