Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ ഡോസ്​ വാക്​സിൻ...

രണ്ട്​ ഡോസ്​ വാക്​സിൻ കോവിഡ്​ മരണസാധ്യത 95 ​ശതമാനം വരെ കുറക്കുമെന്ന്​ ഐ.സി.എം.ആർ

text_fields
bookmark_border
covid death
cancel

ന്യൂഡൽഹി: രണ്ട്​ ഡോസ്​ വാക്​സിൻ കോവിഡ്​ മരണസാധ്യത 95 ശതമാനം വരെ കുറക്കുമെന്ന്​ ഐ.സി.എം.ആർ പഠനം. ഒറ്റ ഡോസ്​ വാക്​സിൻ മരണസാധ്യത 85 ശതമാനം കുറക്കുമെന്നും​ ഐ.സി.എം.ആർ വ്യക്​തമാക്കിയിട്ടുണ്ട്​.

ഇന്ത്യൻ ജേണൽ ഓഫ്​ മെഡിക്കൽ റിസേർച്ചിലാണ്​ ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്​. തമിഴ്​നാട്ടിൽ 117,524 പൊലീസുകാരിലായിരുന്നു പഠനം. വാക്​സിൻ സ്വീകരിക്കാത്തവരേയും ഒരു ഡോസെങ്കിലും സ്വീകരിച്ചവരേയുമായിരുന്നു പഠന വിധേയമാക്കിയത്​.

തമിഴ്​നാട്ടിൽ 117,524 പൊലീസുകാർക്കാണ്​ കോവിഡ്​ വാക്​സിൻ ലഭിച്ചത്​. ഇതിൽ 32,792 പേർക്ക്​ ഒരു ഡോസ്​ വാക്​സിനും 67,673 പേർക്ക്​ രണ്ട്​ ഡോസും ലഭിച്ചു. 17,059 പേർക്ക്​ വാക്​സിൻ ലഭിച്ചില്ല. 31 കോവിഡ്​ മരണങ്ങളാണ്​ തമിഴ്​നാട്​ പൊലീസിൽ ഈയടുത്ത്​ ഉണ്ടായത്​. ഇതിൽ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത നാല്​ പേരും ഒറ്റ ഡോസ്​ മാത്രമെടുത്ത ഏഴ്​ പേരും മരിച്ചു. വാക്​സിനെടുക്കാത്ത 20 പേരാണ്​ മരിച്ചത്​.

കോവിഡ്​ വാക്​സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചാൽ അത്​ മരണസാധ്യത വലിയ രീതിയിൽ കുറക്കുമെന്ന്​ പഠനത്തിൽ നിന്ന്​ വ്യക്​തമായതായി ഐ.സി.എം.ആർ അറിയിച്ചു. അതിനാൽ വാക്​സിനേഷന്​ വേഗം കൂട്ടി പരമാവധി പേർക്ക്​ വാക്​സിൻ നൽകുക​യാണ്​ വേണ്ടതെന്നും ഐ.സി.എം.ആർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - Two doses of vaccine give 95% protection against Covid death: ICMR study
Next Story