മെയ്ബങ്: അസമിൽ പ്രതിഷേധക്കാർക്കെതിരെ െപാലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു മരണം. 10 പേർക്ക് പരിക്കേറ്റു. മെയ്ബങിലാണ് സംഭവം.
ഒരു സംഘം പ്രതിഷേധക്കാർ റെയിൽവേസ്റ്റേഷൻ ഉപരോധിക്കുന്നതിനിെടയാണ് െവടിവെപ്പുണ്ടായത്. കേന്ദ്രസർക്കാറും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഒാഫ് നാഗാലാൻറും തമ്മിൽ നടന്ന സമാധാന ചർച്ചയുെട ഭാഗമായി, അസമിലെ സ്വയംഭരണാധികാരമുള്ള ൈദെമ ഹാസൊ ജില്ലയിൽ നാഗ പോരാളികൾക്ക് സാറ്റലൈറ്റ് കൗൺസിലിങ് നൽകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്. പ്രദേശം സാറ്റലൈറ്റ് നിരീക്ഷണത്തിനു കീഴിലാകുമെന്ന് കരുതിയാണ് പ്രേക്ഷാഭം നടന്നത്. കഴിഞ്ഞ ദിവസം ദൈമ ഹാസൊയിൽ 12 മണിക്കൂർ ബന്ദും പ്രഖ്യാപലിച്ചിരുന്നു.
പ്രക്ഷോഭകാരികൾ ട്രെയിൻ തടയാൻ ശ്രമിക്കവെയായിരുന്നു െപാലീസ് വെടിെവപ്പുണ്ടായത്. സംഘർഷം നിയന്ത്രണ വിധേയമായതായി െപാലീസ് അറിയിച്ചു.