Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിലെ ഹോട്ടലിൽ തീപിടിത്തം; രണ്ടുമരണം
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു തീപിടിത്തം.
തീപിടിത്ത വിവരം അറിഞ്ഞ് രാവിലെ 7.40ഓടെ ഫയർഫോഴ്സ് അധികൃതരെത്തുകയായിരുന്നു. നാലുനിലയിലായാണ് ഹോട്ടലിന്‍റെ പ്രവർത്തനം. എട്ടോളം ഫയർഎൻജിനുകളെത്തിയാണ് തീയണച്ചത്.
തീ അണക്കാനുള്ള പരിശ്രമം മണിക്കൂറുകളോളം നീണ്ടു. ഹോട്ടലിനകത്തുനിന്ന് രണ്ടു മൃതദേഹങ്ങളും അധികൃതർ കണ്ടെടുത്തു. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story

