Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ റിലയൻസ്​...

ഗുജറാത്തിലെ റിലയൻസ്​ റീഫൈനറിയിൽ തീപിടുത്തം: രണ്ടു മരണം

text_fields
bookmark_border
ഗുജറാത്തിലെ റിലയൻസ്​ റീഫൈനറിയിൽ തീപിടുത്തം: രണ്ടു മരണം
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ ജംനാനഗറിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​െൻറ എണ്ണസംസ്‌ക്കരണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. എട്ടു കരാർ ജീവനക്കാർക്ക്​ പൊള്ളലേറ്റു.
വ്യാഴാഴ്​ച രാവിലെ പെട്രോൾ നിർമ്മാണ യൂനിറ്റിലെ ഫളൂയിഡ്​ കാറ്റലിറ്റിക്​ ക്രാക്കിങ്​ യൂനിറ്റിലാണ്​(എഫ്​.സി.സി.യു) അപകടമുണ്ടായത്​. ദിനംപ്രതി 6,60,000 ബാരൽ പെട്രോൾ സംസ്‌ക്കരിച്ചെടുക്കുന്ന യൂനിറ്റാണിത്​. സാ​േങ്കതിക തരാറുകൾ മൂലം അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു.

ഡൊമസ്​റ്റിക്​ താരിഫ്​ ഏരിയയിലുള്ള എണ്ണ സംസ്​കരണശാലയിൽ തീപിടുത്തമുണ്ടായെന്നും കമ്പനിയുടെ അഗ്നിശമന വിഭാഗം തീയണച്ചതായും റിലയൻസ്​ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. മരിച്ച ജീവനക്കാരുടെയോ പരിക്കേറ്റവ​രുടെയോ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathreliancerefineryjamnanagar
News Summary - two dead in fire at Reliance Refinary
Next Story