Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടക്കശാലയിൽ പൊട്ടിത്തെറി; ശിവകാശിയിൽ രണ്ടു പേർ മരിച്ചു

text_fields
bookmark_border
പടക്കശാലയിൽ പൊട്ടിത്തെറി; ശിവകാശിയിൽ രണ്ടു പേർ മരിച്ചു
cancel

വിരുതുനഗർ: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർ മരിച്ചു. തൊഴിലാളികളായ മാരിയപ്പൻ (35), കൃഷ്ണൻ (43) എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജൻ എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിവകാശിക്ക് സമീപം കക്കിവാടൻപട്ടിയിലെ കൃഷ്ണസ്വാമി ഫയർവർക്ക്സ് ഫാക്ടറിയിലാണ് സംഭവം. ദീപാവലിക്കായി പടക്ക നിർമാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിർമാണ യൂനിറ്റ് പൂർണമായി തകർന്നു. അഗ്നിശമനസേന എത്തി തീ അണച്ചു. മാരനേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഏപ്രിൽ ആറിന് ശിവകാശിക്ക് പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലു പേർ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Dead explosion at Sivakasi fireworks unit -India news
Next Story