Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ...

ഡൽഹിയിലെ സമരഭൂമിയിൽനിന്ന്​ തിരികെയെത്തിയ യുവ കർഷകൻ ജീവനൊടുക്കി

text_fields
bookmark_border
ഡൽഹിയിലെ സമരഭൂമിയിൽനിന്ന്​ തിരികെയെത്തിയ യുവ കർഷകൻ ജീവനൊടുക്കി
cancel

ചണ്ഡീഗഡ്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പ​ങ്കെടുത്ത്​ പഞ്ചാബിൽ തിരികെയെത്തിയ യുവ കർഷകൻ വിഷം കഴിച്ച്​ ജീവ​നൊടുക്കി. ബതിന്ദ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമത്തിലെ ഗുർലഭ്​ സിങ്​ (22) ആണ്​ മരിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു​. ഡൽഹിയിലെ സമരത്തിൽ പ​ങ്കെടുത്ത ശേഷം ഈമാസം 18നാണ്​ ഗുർലഭ്​ സിങ്​ നാട്ടിൽ മടങ്ങിയെത്തിയത്​.

ശനിയാഴ്ചയാണ്​ വീട്ടിനുള്ളിൽ വിഷംകഴിച്ച്​ ഗുരുതരാവസ്​ഥയിലായ നിലയിൽ കണ്ടെത്തിയത്​. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആത്​മഹത്യയിലേക്ക്​ നയിച്ച കാരണങ്ങൾ എന്താണെന്ന്​ വ്യക്​തമല്ലെന്ന്​ പൊലീസ്​ പറയുന്നു. അതേസമയം, കാർഷിക ആവശ്യങ്ങൾക്കായി ഗുർലഭ്​ ആറ്​ ലക്ഷം രൂപ വായ്​പ എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer suicidefarmer protest
News Summary - Two days after returning from Delhi border protest site, Punjab farmer committed suicide
Next Story