Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെളിയിടവിസർജനം; രണ്ടു...

വെളിയിടവിസർജനം; രണ്ടു ദലിത്​ ബാലന്മാരെ ആൾക്കൂട്ടം തല്ലിക്കൊന്നു

text_fields
bookmark_border
Lynching
cancel

ശി​വ​പു​രി (മ​ധ്യ​പ്ര​ദേ​ശ്): മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ലെ ഭ​വ്​​കേ​ധി ഗ്രാ​മ​ത്തി​ൽ പ​ഞ്ചാ ​യ​ത്ത്​ കെ​ട്ടി​ട​ത്തി​ന്​ സ​മീ​പം മ​ല​വി​സ​ർ​ജ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ ര​ണ്ടു​ ദ​ലി​ത്​ ബാ​ല​ ന്മാ​രെ ആ​ൾ​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. റൊ​ഷാ​നി (12), അ​വി​നാ​ഷ്​ (10) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന ്ന്​ സി​ർ​സോ​ദ്​ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ആ​ർ.​എ​സ്. ധാ​ക​ദ്​ പ​റ​ഞ്ഞു.

അ​ടി​യേ​റ്റ്​ ഗു​രു​ത​ര പ​രി​​ക്കു​ക​ളോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഹ​കിം യാ​ദ​വ്, സ​ഹോ​ദ​ര​ൻ രാ​മേ​ശ്വ​ർ യാ​ദ​വ്​ എ​ന്നി​വ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

വീ​ട്ടി​ൽ ക​ക്കൂ​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്താ​ണ്​ കു​ട്ടി​ക​ൾ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തെ​ന്ന്​ കു​ട്ടി​ക​ളു​ടെ പി​താ​വ്​ മ​നോ​ജ്​ വാ​ല്​​മീ​കി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്​ കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ൽ മ​ല​വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തി​ന്​ യാ​ദ​വ്​ സ​ഹോ​ദ​ര​ങ്ങ​ൾ എ​തി​ർ​ത്തി​രു​ന്നു. മു​മ്പ്​ ഇ​വ​ർ കു​ട്ടി​ക​ളെ ശാ​സി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടു​ വ​ർ​ഷം മു​മ്പ്​ യാ​ദ​വ്​ സ​ഹോ​ദ​ര​ന്മാ​രു​ടെ മ​ര​ക്കൊ​മ്പ്​ മു​റി​ച്ച​തി​ന്​ ഇ​വ​ർ ശ​ത്രു​ത​യി​ലാ​യി​രു​ന്നു. അ​ന്നു​ത​ന്നെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും വാ​ല്​​മീ​കി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, പ്ര​തി​യാ​യ ഹ​കിം യാ​ദ​വ്​ മ​നോ​രോ​ഗി​യാ​ണെ​ന്ന്​ ഗ്വാ​ളി​യോ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ രാ​ജ​ബാ​ബു സി​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseMadhya Pradeshopen defecationmalayalam newsindia news
News Summary - Two Dalit Children Beaten to Death for Defecating in Open in MP -india news
Next Story