Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം; രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്ക്

text_fields
bookmark_border
ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം; രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്ക്
cancel

ജമ്മു: ദക്ഷിണ കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. കുൽഗാമിലെ മിർബസാർ പ്രദേശത്തുള്ള ഒരു ചെക്ക്പോസ്റ്റിന് നേരെയാണ് ഭീകരർ എന്ന് സംശയിക്കുന്നവർ ആക്രമണം നടത്തിയത്. ഉച്ചക്ക് 2:15 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഈ വർഷം ജൂലൈ 31ന് കുൽഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമാണിത്. അതിനുമുമ്പ്, ജൂലൈ 22ന് തൊട്ടടുത്തുള്ള അനന്ത്നാഗ് നഗരത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. വൈശവ് ഉത്സവത്തിൽ പങ്കെടുക്കാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ എത്തിയ സമയത്താണ് ഈ ആക്രമണം നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two crpf persons inured in jammukasmir in terror attack
Next Story