Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുനിരീക്ഷണത്തിൽ...

വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ പിതാവും മകനും മരിച്ചനിലയിൽ; യു.പിയിൽ നിന്നും വരുന്നത്​ ഞെട്ടിക്കുന്ന വാർത്തകൾ

text_fields
bookmark_border
Dead body
cancel

ലഖ്​നൗ: കോവിഡി​െൻറ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യ പോരാട്ടം തുടരവേ, ഉത്തർപ്രദേശിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്യുന്നത്​ ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ്​. തലസ്ഥാനമായ ലഖ്​നൗവിൽ കോവിഡ്​ ബാധിച്ച്​ വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്ന രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ്​ പോസിറ്റീവായിരുന്ന ഇരുവരും ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചിരുന്നു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതോടെയായിരുന്നു സംഭവം മറ്റുള്ളവർ അറിയുന്നത്​. ലഖ്​നൗവിലെ കൃഷ്​ണനഗർ മേഖലയിലുള്ളവരാണ്​ ഇരുവരും. 60 വയസുകാരനായ അരവിന്ദ്​ ഗോയലും അദ്ദേഹത്തി​െൻറ മകനുമാണ്​ മരിച്ചതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അതേസമയം, വീട്ടിൽ മാനസിക രോഗിയായ ഒരാളെ ജീവനോടെ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്​.

അതേ മേഖലയിൽ വെച്ചുതന്നെ 35 വയസുകാരനായ വിവേക്​ ശർമ എന്നയാളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോവിഡ്​ പോസിറ്റീവായിരുന്ന അദ്ദേഹം ഒറ്റക്ക്​ വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ, അയൽവാസികൾ ദുർഗന്ധം വരുന്നതായി അധികൃതരോട്​ പരാതിപ്പെട്ടതോടെയാണ്​ അഴുകിയ നിലയിലുള്ള വിവേകി​െൻറ മൃതദേഹം കണ്ടെത്തുന്നത്​.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,317 പുതിയ കോവിഡ് കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. മാരകമായ പകർച്ചവ്യാധി മൂലം 303 പേർ കൂടി മരണമടയുകയും ചെയ്​തു. സംസ്ഥാനത്ത്​ ആകെ 3,01,833 ആക്​ടീവ്​ കേസുകളാണുള്ളത്​. അതിൽ പലരും വീട്ടുനിരീക്ഷണത്തിലാണെന്നത്​ ഭീതിപരത്തുന്നതാണ്​. അതേസമയം രോഗം ഭേദവമായവരുടെ എണ്ണം 9,67,797 ആണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home isolationcovid deathUttar Pradesh
News Summary - Two COVID-19 patients in home isolation found dead in UPs Lucknow
Next Story