Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിയുടെ...

യോഗിയുടെ കുറ്റകൃത്യങ്ങൾ വിവരിക്കുന്ന പോസ്റ്റർ; കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
യോഗിയുടെ കുറ്റകൃത്യങ്ങൾ വിവരിക്കുന്ന പോസ്റ്റർ; കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​
cancel
camera_alt?????????? ?????????? ?????????? ?????? ????? ???????????????? ??.??.?? ?????????????? ???????? ??????????? ???????????? ??????????

ലഖ്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറയും ബി.ജെ.പി നേതാക്കളുടെയും ക്രിമിനൽ പശ്​ചാത്തലം വിവരിക്കുന്ന പോസ്​റ്റർ പതിച്ചതിന്​ രണ്ട്​ കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​. സുധാൻഷു ബാജ്‌പായ്, ലാലു കനുജിയ എന്നിവർക്കെതിരെയാണ്​ ലഖ്​നോ പൊലീസ്​ കേസെടുത്തത്​. ഇവരെ പിന്നീട്​ അറസ്​റ്റ്​ ചെയ്​തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി നേതാക്കളായ സംഗീത്​ സോം, സുരേഷ് റാണ, സഞ്ജീവ് ബല്യാൻ തുടങ്ങിയവരുടെ ക്രിമിനൽ വിവരങ്ങളടങ്ങിയ പോസ്റ്ററുകളാണ്​ ഇവർ പതിച്ചത്​. കലാപകാരികളായാണ്​ യോഗിയെയും കൂട്ടരെയും പോസ്​റ്റർ വിശേഷിപ്പിക്കുന്നത്​. ഇവർ വരുത്തിവെച്ച നാശനഷ്​ടങ്ങൾക്ക്​ എപ്പോൾ നഷ്ടപരിഹാരം നൽകുമെന്ന് ചോദിക്കുകയും ചെയ്യുന്നു.

പൗരത്വ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഹോർഡിംഗുകൾ പ്രദർശിപ്പിച്ചിരുന്നു. ഇതിന്​ മറുപടിയായാണ്​ കോൺഗ്രസ്​ പ്രവർത്തകർ പോസ്​റ്റർ ഇറക്കിയത്​. അറസ്​റ്റിലായവർ സാമൂഹിക ഐക്യം നശിപ്പിക്കാൻ ഗൂഡാലോചന നടത്തി​യതായി പൊലീസ്​ ആരോപിച്ചു. ഐപിസി 505 (1) (ബി) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdelhi riotsUttar PradeshYogi Adityanath
News Summary - Two Congress workers booked for displaying ‘criminal record’ of Yogi
Next Story