Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക പ്രതിസന്ധി...

കർണാടക പ്രതിസന്ധി രൂക്ഷം; രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു

text_fields
bookmark_border
congress-mlas
cancel

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു. ചിക്കബൽകാപുർ എം.എൽ.എ ഡോ. കെ. സുധാകർ, ഹൊസകൊട്ടെ എം.എൽ.എ എം.ടി.ബി നാഗരാജ് എന്നിവരാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. ഇവർ സ്​പീക്കർ കെ.​​ആ​​ർ. ര​ േ​​മ​​ശ്​​​കു​​മാ​​റിന് രാജിക്കത്ത് കൈമാറി. ഇതോടെ രാജിവെച്ച കോൺഗ്രസ്-ജെ.ഡി.എസ് വിമതരുടെ എണ്ണം 16 ആയി ഉയർന്നു.

അതേസമയം, കെ. സുധാകറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കർണാടക പി.സി.സി രംഗത്തെത്തി. സുധാകറുമായി പി.സി.സി അധ്യക്ഷൻ ദി​​നേ​​ശ്​ ഗു​​ണ്ടു​​റാ​​വു കൂടിക്കാഴ്ച നടത്തുന്നു. ഇതിനിടെ, കൂടുതൽ എം.എൽ.എമാർ രാജിവെക്കുമെന്ന വാർത്ത പുറത്തു വരുന്നുണ്ട്. ഗണേഷ് ഹുക്കേരി രാജിവെക്കുമെന്നാണ് ഒടുവിലത്തെ വിവരം.

ചൊവ്വാഴ്ച വി​​ധാ​​ൻ​​സൗ​​ധ ഹാ​​ളി​ൽ ചേർന്ന കോ​​ൺ​​ഗ്ര​​സ്​ നി​​യ​​മ​​സ​​ഭ ക​​ക്ഷി​​യോ​​ഗത്തിൽ ഇരുവരും പങ്കെടുത്തിരുന്നില്ല. ജെ.ഡി.എസ് ​-കോൺഗ്രസ്​ സർക്കാറിനെ പ്രതിസന്ധിയിലാക്കി രാജി സമർപ്പിച്ച 13 ഭരണകക്ഷി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം സ്​പീക്കർക്ക്​ പരാതി നൽകിയിരുന്നു.

ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​​​​​​​​​​െൻറ ര​​ക്ഷാ​​ദൗ​​ത്യ​​ത്തി​​ന്​ തി​​രി​​ച്ച​​ടി​​യാ​​യി സ്വ​​ത​​ന്ത്ര എം.​​എ​​ൽ.​​എ എ​​ച്ച്. നാ​​ഗേ​​ഷും കെ.​​പി.​​ജെ.​​പി അം​​ഗം ആ​​ർ. ശ​​ങ്ക​​റും തി​​ങ്ക​​ളാ​​ഴ്​​​ച മ​​ന്ത്രി​​സ്​​​ഥാ​​നം രാ​​ജി​​വെ​​ച്ച്​ ബി.​​ജെ.​​പി​​ക്ക്​ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചിരുന്നു. ഇ​​രു​​വ​​രു​​ടെ​​യും പി​​ന്തു​​ണ ല​​ഭി​​ച്ച​​തോ​​ടെ നി​​യ​​മ​​സ​​ഭ​​യി​​ൽ ബി.​​ജെ.​​പി​​യു​​ടെ അം​​ഗ​​ബ​​ലം 107 ആ​​യി. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും 107 പേർ ബി.ജെ.പിക്കും എന്ന നിലയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCongress MLAsKarnataka political crysis
News Summary - Two Congress MLAs Resign in Karnataka -India News
Next Story