Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാലിമർ എക്സ്പ്രസ് പാളംതെറ്റി; അപകടമുണ്ടായത് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ

text_fields
bookmark_border
Shalimar Express derail
cancel

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം.

ട്രെനിനിന്‍റെ രണ്ട് കോച്ചുകൾ (എസ് 2, പാർസൽ വാൻ) ആണ് പാളംതെറ്റിയത്. മുംബൈ ലോക്മാന്യ തിലക് ടെർമിനലിൽ നിന്ന് കൊൽക്കത്ത ഷാലിമാറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ട്രെയിൻ അപകടത്തിൽ ആളപായമോ ഗുരുതര പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ദിലീപ് സിങ് അറിയിച്ചു.

ട്രാക്ക് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിനിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഒക്ടോബർ ഒമ്പതിന് മഹാരാഷ്ട്രയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം രണ്ടിൽ വച്ച് ലോക്കൽ ട്രെയിൻ പാളം തെറ്റിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two coaches of Shalimar Express derail in Maharashtra's Nagpur, no casualties reported
Next Story