Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ മൂന്നുനില...

ഡൽഹിയിലെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം; രണ്ട്​ കുട്ടികൾ മരിച്ചു

text_fields
bookmark_border
ഡൽഹിയിലെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം; രണ്ട്​ കുട്ടികൾ മരിച്ചു
cancel

ന്യൂഡൽഹി: പശ്​ചിമ ഡൽഹിയിലെ ആദർശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തിൽ രണ്ട്​ കുട്ടികൾ മരിച്ചു. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ കെട്ടിടത്തിൽ തീപിടത്തമുണ്ടായത്​.

എട്ട്​ വയസുള്ള അഖാൻഷയും സഹോദരൻ സാത്രനുമാണ്​ തീപിടത്തത്തിൽ മരിച്ചത്​. സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്​സ്​ സ്ഥലത്തെത്തി. രണ്ട്​ മണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ ഫയർഫോഴ്​സിന്​ തീയണക്കാനായത്​. കെട്ടിടത്തിലെ എ.സിയിൽ നിന്നാണ്​ തീപടർന്നതെന്നാണ്​ സൂചന.

കെട്ടിടത്തി​​​െൻറ ഒന്നാംനിലയിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​. പിന്നീട്​ രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന്​ ഫയർഫോഴ്​സ്​ അറിയിച്ചു.

Show Full Article
TAGS:Two children death Adarsh Nagar storey building india news malayalam news 
News Summary - Two children killed in fire at three-storey building in Delhi’s Adarsh Nagar-india news
Next Story