കശ്മീരിൽ സ്കൂൾ ബസിനുനേരെ കല്ലേറ്; വിദ്യാർഥിക്ക് ഗുരുതര പരിക്ക്
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ സവൂറ മേഖലയിൽ സ്കൂൾ ബസിനു നേരെയുണ്ടായ കല്ലേറിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. റെയിൻബോ സ്കൂളിലെ 50 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കല്ലേറിൽ തലക്ക് പരിേക്കറ്റ ഒരു വിദ്യാർഥിയെ പ്രാഥമിക പരിശോധനക്കു ശേഷം ഡിസ്ചാർജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ ബസിന് നേരെയുണ്ടായ ആക്രമണത്തിൽ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുള്ളയും വിദ്യാഭ്യാസമന്ത്രി ചൗധരി സുൽഫിക്കർ അലിയും സംഭവത്തിൽ പ്രതിഷേധിച്ചു.
അതേസമയം ഷോപിയാനിലെ പി.ഡി.പി എം.എൽ.എ മുഹമ്മദ് യൂസുഫ് ഭട്ടിെൻറ തറവാട് വീടിനു നേരെ അക്രമികൾ പെേട്രാൾ ബോംബെറിഞ്ഞു. ആക്രമണം നടക്കുേമ്പാൾ എം.എൽ.എ വീട്ടിലില്ലായിരുന്നു. ആക്രമണത്തിൽ വീടിെൻറ ജനാല നശിച്ചു. ഭട്ടിെൻറ വീടിനു നേരെ രണ്ടു വർഷം മുമ്പും ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
