കോയമ്പത്തൂരിൽ പാർക്കിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
text_fieldsകോയമ്പത്തൂർ: ശരവണംപെട്ടിയിലെ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ അപാർട്ട്മെന്‍റിലെ പാർക്കിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വിയോമ പ്രിയ (എട്ട്), ജിയനേഷ് (ആറ്) എന്നീ കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.
പാർക്കിലെ ഗാർഡനിലേക്കുള്ള ഇലക്ട്രിക് വയർ തകരാറിലായിക്കിടക്കുകയായിരുന്നു. ഇത് കുട്ടികളുടെ കളിയുപകരണത്തിൽ തൊട്ടതോടെയാണ് ഇരുവർക്കും ഷോക്കേറ്റത്. വിയോമ പ്രിയ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ജിയനേഷ് ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശരവണംപെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തമിഴ്നാട്ടിലുടനീളം കനത്ത മഴ തുടരുകയാണ്. ആറു ദിവസത്തിനിടെ 15 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. 40 വീടുകൾ തകർന്നു. 13 കന്നുകാലികളും ചത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

