Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.െഎയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ഋഷികുമാർ ശുക്ല ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെ രണ്ടു മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥരെ സി.ബി .െഎയിൽനിന്ന് മാറ്റി. അനിഷ് പ്രസാദ്, അഭയ് സിങ് എന്നിവരെയാണ് സ്വന്തം കേഡറിലേക്ക് തിരിച്ചയക്കുന്നത്.
സി.ബി.െഎ ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് അനിഷ് പ്രസാദ്. ഇദ്ദേഹം തെൻറ കുടുംബാംഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നുവെന്ന് അലോക് വർമയുമായുള്ള പോരിനിടെ സ്െപഷൽ ഡയറക്ടർ രാകേഷ് അസ്താന കേന്ദ്ര വിജിലൻസ് കമീഷന് പരാതി നൽകിയിരുന്നു.
അനിഷ് പ്രസാദ് ത്രിപുര കേഡറിലേക്ക് മടങ്ങാനാണ് ഉത്തരവിട്ടത്. മധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനാണ് അഭയ് സിങ്.
Next Story
