Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ കുഴിബോംബ്​...

മണിപ്പൂരിൽ കുഴിബോംബ്​ ​സ്​ഫോടനത്തിൽ രണ്ട്​ ബി.എസ്​.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടു

text_fields
bookmark_border
മണിപ്പൂരിൽ കുഴിബോംബ്​ ​സ്​ഫോടനത്തിൽ രണ്ട്​ ബി.എസ്​.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടു
cancel

ഇംഫാൽ: മണിപ്പൂരിൽ ബി.എസ്​.എഫ്​ ക്യാമ്പിന്​ സമീപമുണ്ടായ കുഴിബോംബ്​ സ്​ഫോടനത്തിൽ രണ്ട്​ ജവാൻമാർ കൊല്ല​പ്പെട്ടു. പ്രദേശവാസിയായ ​സ്​ത്രീക്ക്​ പരിക്കേറ്റിട്ടുണ്ട്​. ദിമാപൂർ-ഇംഫാൽ ഹൈവേക്കടുത്തുള്ള ബി.എസ്​.എഫ്​ ക്യാമ്പിലാണ്​ സ്​ഫോടനമുണ്ടായത്​. 

കോൺസ്​റ്റബിൾ റാങ്കിലുള്ള ജവാൻമാരാണ്​ കൊല്ലപ്പെട്ടതെന്ന്​ ബി.​എസ്​.എഫ്​ അറിയിച്ചു. ബോംബ്​ സ്​ഫോടനം ഉണ്ടായ ഉടൻ പരിക്കേറ്റ കോൺസ്​റ്റബിൾമാരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്യാമ്പിന്​ സമീപത്ത്​ കട നടത്തുന്ന സ്​ത്രീക്കാണ്​ സ്​ഫോടനത്തിൽ പരിക്കേറ്റത്​. ഇവരെ ആശുപത്രിയിൽ എത്തിച്ചുവെന്ന്​ ബി.എസ്​.എഫ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurbomb blastbsf jawanmalayalam news
News Summary - Two BSF jawans killed, woman injured in IED blast in Manipur-India news
Next Story