Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗംഗ കനാലിലെ ചെളി...

ഗംഗ കനാലിലെ ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത്​ രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും

text_fields
bookmark_border
ഗംഗ കനാലിലെ ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത്​ രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും
cancel

ലഖ്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും കണ്ടെത്തി. കനാലിൽ രണ്ടിടങ്ങളിലായി 55 കിലോമീറ്റർ വ്യത്യാസത്തിലാണ്​​ കാറുകളും മൃതദേഹങ്ങളും കണ്ടെടുത്തത്​. ആറ്​ മാസം മുമ്പ്​ കാണാതായ ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരിയുടെ (27) മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് ലഭിച്ചത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാറിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്​ ദിൽഷാദിനെ പൊലീസ് തിരിച്ചറിഞ്ഞത്​. കഴിഞ്ഞ ജനുവരി മുതൽ ദിൽഷാദിനെ കാണാനില്ലെന്ന്​ സഹോദരൻ വാജിദ്​ അൻസാരി ന്യൂ മണ്ഡി പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരന്‍റെ കാറുമായിട്ടാണ്​ ദിൽഷാദ്​ പോയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ദിൽഷാദിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോമീറ്റർ മാറി സിഖേദയിലാണ് രണ്ടാമത്തെ കാർ കണ്ടെത്തിയത്. ഈ വെള്ള കാറിനുള്ളിൽ നിന്ന്​ ഹരേന്ദ്ര ദത്താത്രെ എന്നയാളുടെ മൃതദേഹമാണ്​ കിട്ടിയത്​. കഴിഞ്ഞ ഫെബ്രുവരി മുതൽ ഹ​രേന്ദ്രയെ കാണാനില്ലായിരുന്നു.

രണ്ടു സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിച്ച്​ വരികയാണെന്ന്​ ഡിവൈ.എസ്..പി ഹിമാൻഷു ഗൗരവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Two bodies found in two cars after Ganga canal desilted in UP
Next Story