Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർട്ടി വിരുദ്ധ പ്രവർത്തനം; കർണാടകയിൽ രണ്ട് ബി.ജെ.പി നേതാക്കളെ പുറത്താക്കി
text_fieldsbookmark_border
എ. ശിവറാം ഹെബ്ബാർ, എസ്.ടി സോമശേഖർ
ബംഗളൂരു: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് കർണാടകയിലെ രണ്ട് ബി.ജെ.പി നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എസ്.ടി സോമശേഖർ, എ. ശിവറാം ഹെബ്ബാർ എന്നിവരെയാണ് ആറ് വർഷത്തേക്ക് പുറത്താക്കിയതെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ബി.വൈ വിജയേന്ദ്ര പറഞ്ഞു.
നീണ്ട ആലോചനകൾക്ക് ശേഷമാണ് പാർട്ടി ഹൈക്കമാൻഡ് ഈ തീരുമാനമെടുത്തത്. സോമശേഖർ 'യശ്വന്ത്പൂർ' നിയമസഭ മണ്ഡലവും ശിവറാം ഹെബ്ബാർ 'യെല്ലാപൂർ' നിയമസഭ മണ്ഡലത്തേയുമാണ് പ്രതിനിതീകരിക്കുന്നതെന്നും വിജയേന്ദ്ര കൂട്ടിച്ചേർത്തു. പുറത്താക്കലിൽ ഇരു നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

