Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ -ചൈന അതിർത്തിയിൽ മരുന്നു പറിക്കാൻ പോയ രണ്ട് യുവാക്കളെ കാണാനില്ല; അതിർത്തി കടന്നെന്ന് സംശയം

text_fields
bookmark_border
Youth Missing
cancel

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിന്ന് രണ്ട് യുവാക്കളെ കാണാതായി. ചൈന അതിർത്തിയിൽ മരുന്നുപറിക്കാൻ പോയ യുവാക്കളെയാണ് കാണാതായത്. അരുണാചലിലെ ഗൊയ്‍ലാങ് നഗര നിവാസികളായ ബതേയ്‍ലം തിക്റോ, ബയ്ഗ്​സോ മന്യു എന്നിവരെയാണ് കാണാതായത്.

ഒക്ടോബർ ഒമ്പതിന് ഇരുവരെയും കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട് തെരച്ചിൽ ആരംഭിച്ചുവെന്ന് അൻജോ ജില്ലാ പൊലീസ് മേധാവി റിക് കാംസി അറിയിച്ചു.

തിക്റോയും മന്യവും അൻജോയിലെ ചഗ്‍ലഗത്തു നിന്ന് ആഗസ്റ്റ് 19 ന് പുറപ്പെട്ടു പോയിട്ടുണ്ട്. ഇവരെ കുറിച്ച് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഫലം കാണാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അവർ അറിയാതെ ​ചൈന അതിർത്തി കടന്നുപോയിരിക്കാമെന്നാണ് കരുതുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

പ്രദേശത്ത് ജനങ്ങൾ മരുന്നു ചെടികൾക്കായി കാട്ടിൽ കയറുന്നത് സാധാരണയാണെന്ന് പൊലീസ് മേധാവി പറഞ്ഞു.

ജനുവരിയിൽ മിറാൻ തരോൺ എന്ന 17 കാരനെ ചൈന അതിർത്തിയിൽ കാണാതായിരുന്നു. അന്വേഷണത്തിനൊടുവിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി കുട്ടിയെ ഇന്ത്യൻ സൈന്യത്തിന് കൈമാറുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Arunachal Pradesh youths missing from near China border; search operation on
Next Story