Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധമന്ത്രിയെ വധിക്കുമെന്ന്​ വാട്​സ്​ആപ്​​ സന്ദേശം; രണ്ടു ​േപർ അറസ്​റ്റിൽ

text_fields
bookmark_border
പ്രതിരോധമന്ത്രിയെ വധിക്കുമെന്ന്​ വാട്​സ്​ആപ്​​ സന്ദേശം;  രണ്ടു ​േപർ അറസ്​റ്റിൽ
cancel

പി​ത്തോരഗഢ്​​: പ്രതിരോധമന്ത്രി നിർമല സീതാരാമനെ വധിക്കുമെന്ന്​ വാട്​സ്​ആപ്​ സംഭാഷണത്തിൽ അറിയിച്ച രണ്ടു ​േപരെ ഉത്തരാഖണ്ഡിൽ പൊലീസ്​ അറസ്​റ്റ്​​ ചെയ്​തു. മദ്യലഹരിയിൽ നടത്തിയ ചാറ്റിങ്ങിലാണ്​ ഇവർ സീതാരാമനെ വെടിവെച്ചുകൊല്ലുമെന്ന്​ പരാമർശിച്ചത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന​ത്തോടനുബന്ധിച്ച്​ ‘സേവ ദിവസി’​​​​െൻറ ഭാഗമായി ധർചുല നഗരത്തിൽ സൈന്യം തിങ്കളാഴ്​ച സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ്​ ഉദ്​ഘാടനം ചെയ്​തത്​ മന്ത്രി നിർമലയായിരുന്നു.

അവരുടെ സന്ദർശനം സംബന്ധിച്ച സംസാരത്തിനിടെ ഞായറാഴ്​ച പ്രതികളിലൊരാൾ കുറിച്ചത്​​ ഇങ്ങനെ: ‘‘ഞാൻ സീതാരാമനുനേരെ നിറയൊഴിക്കും. നാളെ അവളുടെ അവസാന ദിവസമായിരിക്കും.’’ വിവരം അറിഞ്ഞയുടൻ പൊലീസ് പ്രതികളെ പിടികൂടിയതായി പൊലീസ്​ സൂപ്രണ്ട്​ രാമചന്ദ്ര അറിയിച്ചു. പേരുവിവരം പുറത്തുവിട്ടിട്ടില്ല. വാട്സ്​ആപ്​​ ഗ്രൂപ്പിലെ അഡ്​മിനെതിരെയും അന്വേഷണമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested for WhatsApp chat about killing Nirmala Sitharaman- india news
Next Story