Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്​ലിം ദമ്പതികളെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു; രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
rajasthan-police-061019.jpg
cancel

ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ മുസ്​ലിം ദമ്പതികളെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11.30ഓടെ ആൽവാർ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഹരിയാന സ്വദേശികളായ മുസ്​ലിം ദമ്പതികൾ ബസ് കാത്ത് നിൽക്കുമ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഇവർക്ക് നേരെ അതിക്രമം കാട്ടുകയായിരുന്നു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ഒരാൾ സ്ത്രീക്ക് നേരെ അതിക്രമത്തിനൊരുങ്ങുകയും ചെയ്തതായി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.

സ്ഥലത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. വൻഷ് ഭരദ്വാജ് (23), സുരേന്ദ്ര മോഹൻ ഭാട്ടിയ (32) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഭരദ്വാജ് മറ്റ് രണ്ട് ക്രിമിനൽ കേസുകളിൽ കൂടി പ്രതിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two arrested for forcing Muslim couple to chant ‘Jai Shri Ram’
Next Story