പാകിസ്താനുവേണ്ടി ദൃശ്യങ്ങൾ പകർത്തി നൽകി; രജൗരിയിൽ രണ്ടുപേർ പിടിയിൽ
text_fieldsശ്രീനഗർ: പാകിസ്താനുവേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേർ ജമ്മു-കശ്മീരിലെ രജൗരി അതിർത്തി ഗ്രാമത്തിൽ പിടിയിലായി.
സൈന്യത്തിന്റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത് കൈമാറിയതിനാണ് നസീർ ഹുസൈൻ, മുഹമ്മദ് മുക്താർ എന്നിവർ അറസ്റ്റിലായത്. പണത്തിനുവേണ്ടിയായിരുന്നു കൃത്യം. നേരത്തേ 'രാഷ്ട്രീയ റൈഫിൾസി'െൻറ ആസ്ഥാനമായി പ്രവർത്തിച്ച സ്ഥലത്തിെൻറ ദൃശ്യമാണ് പകർത്തിയത്.
ഇതിലൊരാൾ സൈന്യത്തിെൻറ ചുമടെടുപ്പുകാരനും രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവുമാണ്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് നൗശേറ സ്വദേശികളായ ഇവരെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

