Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപിയാൻ -അനന്ത്നാഗ് ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി

text_fields
bookmark_border
ഷോപിയാൻ -അനന്ത്നാഗ് ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി. ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ കൊലപ്പെടുത്തി. ഷോപിയാനിലെ ദ്രഗാഡിൽ ഏഴ് ഭീകരരും അനന്ത്നാഗ് ജില്ലയിൽ ഒരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. 

ഷോപ്പിയാനിലെ ദ്രഗാഡിലും കച്ചേദോരയിലും ഞായറാ​ഴ്​ച പുലർച്ചെയായിരുന്നു​ ഏറ്റുമുട്ടൽ​. മേഖലയിൽ തീവ്രവാദ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം പ്രദേശത്തെത്തിയത്. സൈന്യത്തിനൊപ്പം ജമ്മു കശ്മീർ പൊലീസ്, സി.ആർ.പി.എഫ് വിഭാഗങ്ങളും ഏറ്റുമുട്ടലിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സംയുക്ത സേനയിലെ അംഗങ്ങൾക്കും പരിക്കേറ്റതായി ജമ്മു കശ്മീർ ഡി.ജി.പി എസ്.പി വൈദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഷോപ്പിയാനിലെ ദ്രഗാഡിലും കച്ചേദോരയിലും ഒാരോ സിവിലിയന്മാർ കൊല്ലപ്പെട്ടു. സിവിലിയന്മാരിൽ 25 പേർക്ക് പെല്ലറ്റ് കൊണ്ടും ആറു പേർക്ക് വെടിയുണ്ട കൊണ്ടും പരിക്കേറ്റു. അനന്ത്നാഗിൽ നിന്നും ഒരു തീവ്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two army jawans lost their lives in Anantnag in Jammu Kashmir _india News
Next Story