Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സർക്കാർ സമ്മർദത്തിന്​ വഴങ്ങി ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു
cancel
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ സമ്മർദത്തിന്​...

സർക്കാർ സമ്മർദത്തിന്​ വഴങ്ങി ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു

text_fields
bookmark_border

ന്യുഡൽഹി: കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കിയ ഐ.ടി നിയമത്തി​െൻറ ഭാഗമായി ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ ചുമതലയേറ്റ്​ ഒരു മാസത്തിനകം രാജിവെച്ചു. കേന്ദ്ര സർക്കാറുമായി കടുത്ത ഭിന്നത നിലനിൽക്കെയാണ്​ ട്വിറ്ററിലെ രാജി.

മേയ്​ 31ന്​​ ധർമേന്ദ്ര ചതുറിനെ പരാതി പരിഹാര ഓഫീസറായി നിയമിക്കുകയാണെന്ന്​ ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു​. എന്നാൽ, ചട്ടവിരുദ്ധമായതിനാൽ നേരത്തെ ശമ്പളക്കാരനല്ലാത്ത ഒരാളുടെ നിയമനം​ അംഗീകരിക്കാനാവില്ലെന്നായിരുന്നു സർക്കാറി​െൻറ മറുപടി. ധർമേന്ദ്ര ചതുർ രാജിവെച്ചതോ​െട രാജ്യത്ത്​ ട്വിറ്ററിന്​ ആ പദവിയിൽ വീണ്ടും ആളൊഴിഞ്ഞു. വിഷയത്തെ കുറിച്ച്​ ട്വിറ്റർ പ്രതികരിച്ചിട്ടില്ല. എന്നാൽ, ചതുറി​െൻറ പേര്​ ട്വിറ്റർ വെബ്​സൈറ്റിൽനിന്ന്​ നീക്കിയിട്ടുണ്ട്​. പരാതി പരിഹാര ഓഫീസറായി ചതുറിനെ വെച്ചതിനൊപ്പം താത്​കാലിക നോഡൽ ഒാഫീസറെയും ട്വിറ്റർ നിയമിച്ചിരുന്നു.

കർഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകൾ പിൻവലിക്കാൻ നിർദേശിച്ചും ഗാസിയാബാദ്​ ആക്രമണ ട്വീറ്റുകളുടെ പേരിൽ രാജ്യത്തെ മേധാവിക്കെതിരെ കേസ്​ എടുത്തും സർക്കാർ ട്വിറ്ററിനെതിരെ നടപടി ശക്​തമാക്കു​ന്നതിനിടെ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദി​െൻറ അക്കൗണ്ടിന്​ സമൂഹ മാധ്യമം താത്​കാലിക വിലക്കേർപെടുത്തിയിരുന്നു.

അതിനു ശേഷം ​ഉത്തർ പ്രദേശ്​ പൊലീസ്​ ട്വിറ്റർ മേധാവി മനീഷ്​ മഹേശ്വരിയെ വിളിച്ചുവരുത്തി. ഗാസിയാബാദ്​ സംഭവവുമായി ബന്ധപ്പെട്ട വിഡിയോ പ്രചരിക്കുന്നത്​ തടയാൻ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമർശനം.

ഒരു ജനാധിപത്യ രാജ്യത്ത്​ ആദ്യമായി ഉപയോക്​താവ്​ നൽകിയ ഉള്ളടക്കത്തിന്​ സമൂഹ മാധ്യമം കേസിൽ കുരുങ്ങുകയെന്ന പുതിയ നടപടിക്കും സംഭവം സാക്ഷിയായി.

കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ നടപ്പാക്കിയ നിയമപ്രകാരം സമൂഹ മാധ്യമ പോസ്​റ്റുകൾക്ക്​ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദികളാകും. നീക്കാൻ ആവശ്യപ്പെട്ടയുടൻ ഒഴിവാക്കിയും ആദ്യമായി പോസ്​റ്റിട്ടയാളെ കുറിച്ച വിവരങ്ങൾ പങ്കുവെച്ചും സഹായിക്കുകയും വേണം. ഇതിനു പുറമെ​, പരാതി പരിഹാര ഉദ്യോഗസ്​ഥൻ, നിയമം നടപ്പാക്കുന്നുവെന്ന്​ ഉറപ്പാക്കാൻ നോഡൽ ഓഫീസർ എന്നിവരെയും വെക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResignsIT LawTwitter Grievance Officer
News Summary - Twitter's Grievance Officer, In Spotlight Over War With Centre, Resigns
Next Story