Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ കംപ്ലയൻസ്​...

ചീഫ്​ കംപ്ലയൻസ്​ ഓഫീസറെ നിയമിച്ചുവെന്ന്​​ ട്വിറ്റർ

text_fields
bookmark_border
ചീഫ്​ കംപ്ലയൻസ്​ ഓഫീസറെ നിയമിച്ചുവെന്ന്​​ ട്വിറ്റർ
cancel

ന്യൂഡൽഹി: പുതിയ ​ഐ.ടി നിയമങ്ങൾ നടപ്പാക്കുന്നതി​െൻറ ഭാഗമായി ഇടക്കാല കംപ്ലയൻസ്​ ഓഫീസറനെ നിയമിച്ച്​ ട്വിറ്റർ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത്​ വിടുമെന്നും ട്വിറ്റർ അറിയിച്ചു. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലും രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഇതിനൊടുവിലാണ്​ കംപ്ലയൻസ്​ ഓഫീസറെ നിയമിക്കാൻ ട്വിറ്റർ തീരുമാനിച്ചിരിക്കുന്നത്​.

പുതിയ നിയമങ്ങൾ പാലിക്കാനുള്ള എല്ലാ ശ്രമങ്ങളും ട്വിറ്ററി​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുമെന്ന്​ കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പുരോഗതികൾ കേന്ദ്ര ഐ.ടി മന്ത്രാലയത്തെ ഉടനടി അറിയിക്കുമെന്നും ട്വിറ്റർ വ്യക്​തമാക്കി. നേരത്തെ സ്വകാര്യത ഉൾപ്പടെയുള്ള പല വിഷയങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഐ.ടി നിയമങ്ങളോടുള്ള വിയോജിപ്പ്​ ട്വിറ്റർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു.

ഫെബ്രുവരിയിലാണ്​ കേന്ദ്രസർക്കാർ പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടു വന്നത്​. മേയ്​ 25 ആയിരുന്നു നിയമം നടപ്പിലാക്കാനുള്ള അവസാന തീയതി. ഫേസ്​ബുക്കും വാട്​സാപ്പ്​ നിയമം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterChief Compliance Officer
News Summary - Twitter says appointed interim Chief Compliance Officer in India
Next Story