ട്വിറ്റർ ഇന്ത്യ മേധാവിയെ പൊലീസ് ചോദ്യം ചെയ്തുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റർ ഇന്ത്യ മേധാവിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തുവെന്ന റിപ്പോർട്ട്. കമ്പനി എം.ഡി മനീഷ് മഹേശ്വരിയെയാണ് ചോദ്യം ചെയ്തത്. മേയ് 31ന് നടന്ന ചോദ്യം ചെയ്യലിെൻറ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. ബംഗളൂരുവിലായിരുന്നു ചോദ്യം ചെയ്യലെന്നും റിപ്പോർട്ടുകളുണ്ട്.
ട്വിറ്ററിെൻറ ഓഫീസിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. കോൺഗ്രസ് ടൂൾകിറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിന് ട്വിറ്റർ വ്യാജ വിവരങ്ങൾക്ക് നൽകുന്ന ടാഗ് നൽകിയതാണ് കേന്ദ്രസർക്കാറിനെ ചൊടുപ്പിച്ചത്. തുടർന്ന് ടൂൾ കിറ്റിെൻറ പേരിൽ ട്വിറ്റർ ഓഫീസുകളിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് നടത്തി ഒരാഴ്ചക്ക് ശേഷമാണ് ട്വിറ്റർ എം.ഡി ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷയും നഷ്ടമായിരുന്നു. പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ ട്വിറ്ററിെൻറ നിയമപരിരക്ഷ ഇല്ലാതാക്കിയത്. ഇതോടെ ട്വിറ്ററിൽ വരുന്ന ഉള്ളടക്കത്തിൽ കമ്പനിക്കെതിരെ കേസെടുക്കാൻ സാധിക്കും. ഇതുപ്രകാരം യു.പി പൊലീസ് ട്വിറ്ററിനെതിരെ ആദ്യ കേസ് എടുക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

