Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവിവാദങ്ങൾക്കിടെ...

വിവാദങ്ങൾക്കിടെ ട്വിറ്റർ ഇന്ത്യ തലവന്​ സ്​ഥലം മാറ്റം; വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനെ​ന്ന്​ കമ്പനി

text_fields
bookmark_border
Twitter India Head Manish Maheshwari Gets New
cancel

ന്യൂഡൽഹി: കത്തിനിൽക്കുന്ന വിവാദങ്ങൾക്കിടെ ഇന്ത്യ വിഭാഗം തലവനെ സ്​ഥലംമാറ്റി ട്വിറ്റർ. ട്വിറ്റർ ഇന്ത്യ ഹെഡ്​ ആയ മനീഷ്​ മഹേശ്വരിയെയാണ്​ സ്​ഥലം മാറ്റിയത്​. സീനിയർ ഡയറക്​ടർ പദവിയിൽ അമേരിക്കയിലേക്കാണ്​ സ്​ഥലംമാറ്റം. റവന്യൂ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിലേക്കാണ്​ മഹേശ്വരിയെ ട്വിറ്റർ സ്​ഥലം മാറ്റിയത്​. ​ ട്വിറ്റർ വൈസ് പ്രസിഡൻറും ജപ്പാൻ ഏഷ്യാ പസഫിക് മേധാവിയുമായ യൂ സസാമോട്ടോ ട്വിറ്ററിലൂടെ സ്​ഥലംമാറ്റ ഉത്തരവ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.


മഹേശ്വരി സ്​ഥലംമാറു​േമ്പാൾ പുതുതായി ആരായിരിക്കും ഇന്ത്യയിലെത്തുക എന്നതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, നെറ്റ്‌വർക്ക് 18 ഡിജിറ്റലി​െൻറ സിഇഒ ആയിരുന്നു മഹേശ്വരി. ഫ്ലിപ്​കാർട്ട്, പി & ജി എന്നിവയുൾപ്പെടെയുള്ള കമ്പനികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്വേഷപ്രചരണത്തിന്​ യു.പി പൊലീസ്​ മനീഷ്​ മഹേശ്വരിക്കെതിരേ നേരത്തേ കേസെടുത്തിരുന്നു.


ജൂണിൽ, സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുമായി ബന്ധപ്പെട്ടാണ്​ മഹേശ്വരിക്കും മറ്റ് ചിലർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്​തത്​. ട്വീറ്റുകളിലും അകൗണ്ടുകളിലും എടുത്ത വിവിധ നടപടികർ കാരണവും മേയിൽ പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങൾ പാലിക്കുന്നതിൽ കാലതാമസം വരുത്തിയതുകാരണവും ഭരണകൂടത്തി​െൻറ വേട്ടയാടൽ അടുത്തകാലത്ത്​ ട്വിറ്ററിന്​ അനുഭവിക്കേണ്ടിവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tweettransferTwitteranish Maheshwari
Next Story