Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.​എസ്​.എസിന്‍റെ...

ആർ.​എസ്​.എസിന്‍റെ സേവാഭാരതിക്ക് ട്വിറ്റര്‍ 18 കോടി രൂപ നൽകി

text_fields
bookmark_border
ആർ.​എസ്​.എസിന്‍റെ സേവാഭാരതിക്ക് ട്വിറ്റര്‍ 18 കോടി രൂപ നൽകി
cancel

ന്യൂഡൽഹി: ആർ.​എസ്​.എസ്​ നേതൃത്വത്തിലുള്ള സംഘ്​പരിവാർ സംഘടനയായ സേവാഭാരതിക്ക് കോവിഡ്​ പ്രതിരോധത്തിനെന്ന പേരിൽ കോടികൾ കൈമാറി സമൂഹമാധ്യമ കമ്പനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്‍റര്‍നാഷണലിന് രണ്ടര മില്യണ്‍ ഡോളർ (18,31,97,750 രൂപ) നൽകിയതായി ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സേയാണ്​ അറിയിച്ചത്​. ഇതോടെ സേവാ ഭാരതിക്ക്​ കോവിഡിന്‍റെ പേരിൽ വിവിധ സ്​ഥാപനങ്ങളിൽനിന്നും വ്യക്​തികളിൽനിന്നുമായി ഇതിനകം 128 കോടി രൂപ ലഭിച്ചതായി സേവാ ഇന്‍റര്‍നാഷണല്‍ ഫണ്ട് ഡെവല്പ്‌മെന്‍റ്​ വൈസ് പ്രസിഡന്‍റ്​ സന്ദീപ് ഖാഡേക്കര്‍ അറിയിച്ചു.

'ഹെല്‍പ് ഇന്ത്യ, ഡിഫീറ്റ് കോവിഡ്' കാമ്പയിന്‍റെ ഭാഗമായാണ്​ ട്വിറ്റർ സംഭാവന. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാനാണ് ഈ പണമെന്ന്​ പറയുന്നു.

കാമ്പയിന്‍റെ ഭാഗമായി ഇന്ത്യയിലെ മൂന്ന്​ സംഘടനകൾക്ക്​ മൊത്തം 110 കോടിയിലേറെ രൂപ നൽകുമെന്ന്​ ട്വിറ്റർ അറിയിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കൻ സന്നദ്ധ സംഘടനയായ 'കെയറി'ന്​ 74 കോടി രൂപയും സേവ ഇൻറര്‍നാഷണലിനും എയ്ഡ് ഇന്ത്യ എന്ന സംഘടനയ്ക്കും 18 കോടി വീതവുമാണ്​ നൽകിയത്​. ഈ പണം വിനിയോഗിച്ച് വാങ്ങുന്ന ഉപകരണങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കോവിഡ് സെന്‍ററുകള്‍ക്കും വിതരണം ചെയ്യാനാണ്​ പദ്ധതിയെന്ന്​ ട്വിറ്റര്‍ വാർത്താകുറിപ്പില്‍ അറിയിച്ചു.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന്​ സേവാ ഇന്‍റര്‍നാഷണല്‍ ഫണ്ട് ഡെവല്പ്‌മെന്‍റ്​ വൈസ് പ്രസിഡന്‍റ്​ സന്ദീപ് ഖാഡേക്കര്‍ പ്രതികരിച്ചു. ഹൂസ്റ്റണിലാണ് സേവാ ഇന്‍റര്‍നാഷനല്‍ ആസ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarRSSTwitterSeva Bharati
News Summary - Twitter CEO Jack Dorsey’s donation of $2.5 million to RSS-linked Sewa International
Next Story