Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ വാർത്തകളും...

വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണവും തടയണം; ബി.ജെ.പി നേതാവിന്‍റെ പരാതിയിൽ ട്വിറ്ററിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
twitter
cancel

ന്യൂഡൽഹി: വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണം തടയാനുള്ള സംവിധാനമുണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ്​. വിനീത്​ ഗോയങ്ക കഴിഞ്ഞ മേയിൽ സമർപ്പിച്ച ഹരജിയിലാണ്​ നോട്ടീസ്​. പരസ്യങ്ങളിലൂ​ടേയും മെസേജുകളിലൂടെയും വലിയ രീതിയിൽ വ്യാജ വാർത്തകൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ടെന്ന്​ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രമുഖ വ്യക്​തികളുടെ നൂറുകണക്കിന്​ വ്യാജ ട്വിറ്റർ ഹാൻഡിലുകളും ഫേസ്​ബുക്ക്​ അക്കൗണ്ടുകളുമാണ്​ നിലവിലുള്ളത്​. ഇത്​ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന്​ ഹരജിയിൽ വ്യക്​തമാക്കുന്നു. ഇത്​ തടയാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ്​ ഹരജിക്കാരന്‍റെ ആവശ്യം

ട്വിറ്ററിനോട്​ ആയിരത്തോളം അക്കൗണ്ടുകൾ ബ്ലോക്ക്​ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശിച്ചതിന്​ പിന്നാലെയാണ്​ സുപ്രീംകോടതി നോട്ടീസ്​ എന്നതും ശ്രദ്ധേയമാണ്​. കേ​ന്ദ്രസർക്കാർ ആവശ്യത്തോട്​ ട്വിറ്റർ അനുകൂലമായല്ല പ്രതികരിച്ചത്​.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourttwitter
Next Story