ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ പട്ടണമായ ലേയെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ചതിൽ മാപ്പ് പറഞ്ഞ് ട്വിറ്റർ. പാർലമെൻററി ജോയിൻറ് കമ്മിറ്റിക്ക് മുമ്പാകെ നവംബർ 30ന് ട്വിറ്റർ ഇക്കാര്യം വിശദീകരിക്കുമെന്നാണ് റിപ്പോർട്ട്.
പാർലമെൻററി സമിതി അധ്യക്ഷയും ബി.ജെ.പി എം.പിയുമായ മീനാക്ഷി ലേഖിയാണ് ട്വിറ്റർ മാപ്പ് പറഞ്ഞ കാര്യം വ്യക്തമാക്കിയത്. ട്വിറ്റർ ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കാരിനാണ് മാപ്പപേക്ഷയിൽ ഒപ്പിട്ടിരിക്കുന്നത്. നവംബർ 30നകം തെറ്റ് തിരുത്തുമെന്ന് ട്വിറ്റർ അറിയിച്ചതായും അവർ പറഞ്ഞു.
കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമെന്ന നിലയിൽ ട്വിറ്റർ ചിത്രീകരിച്ചത്. സംഭവത്തിൽ ഉടൻ പാർലമെൻററി സമിതി വിശദീകരണം തേടുകയും ചെയ്തിരുന്നു.