കമലേഷ് തിവാരിയുടെ കൊലപാതകം: ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന് മാതാവ്
text_fieldsലഖ്നോ: കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി മാതാവ്. ശിവകുമാർ ഗു പ്തക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് കമലേഷിൻെറ മാതാവ് ആവശ്യപ്പെടുന്നത്.
ശിവകുമാർ ഗുപ്തയാണ് മകൻെറ മരണത്തിന് ഉത്തരവാദി. ഇയാളെ പൊലീസ് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും. തത്തേരി ഏരിയയിലാണ് ശിവകുമാർ താമസിക്കുന്നത്. ശിവകുമാറും കമലേഷുമായി സ്ഥലതർക്കം നിലനിന്നിരുന്നതായും അവർ പറഞ്ഞു.
അതേസമയം, പ്രവാചകനെതിരായ കമലേഷിൻെറ പരാമർശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിൻെറ ഭാര്യ ആരോപിക്കുന്നത്. ഹിന്ദുസമാജ് പാർട്ടിയുടെ നേതാവായ കമലേഷ് കഴിഞ്ഞ ദിവസമാണ് വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
