Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Twin Brothers From West Bengal Get Jobs With Identical Packages of Rs 50 Lakh
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിലെ ഇരട്ട...

ബംഗാളിലെ ഇരട്ട സഹോദരൻമാർക്ക്​ കാമ്പസ്​ സെലക്ഷനിലൂടെ 50ലക്ഷം രൂപയുടെ ജോലി പാക്കേജ്​

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ഇരട്ട സഹോദരൻമാർക്ക്​ കാമ്പസ്​ സെലക്ഷനിലൂടെ ഉയർന്ന പാക്കേജിൽ ജോലി. ഒരു കമ്പനിയിൽ 50 ലക്ഷം രൂപ വാർഷിക ശമ്പളമാണ്​ ഇരുവർക്കും ലഭിച്ചത്​. ആന്ധ്രപ്രദേശ്​ എസ്​.ആർ.എം സർവകലാശാലയിലെ വിദ്യാർഥികളായ സപ്​തർഷി മജൂംദാറിനും രാജർഷി മജൂംദാറിനുമാണ്​ ജോലി ഒാഫർ.

ഗൂഗ്​ൾ ജപ്പാനുമായി ചേർന്ന്​ പ്രവർത്തിക്കുന്ന പി.വി.പി കമ്പനിയാണ്​ ഇരുവർക്കും ജോലി വാഗ്​ദാനം ചെയ്​തത്​. ആന്ധ്രപ്രദേശിൽ ബിരുദം പൂർത്തിയാക്കിയ വിദ്യർഥികൾക്ക്​ ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജാണ്​ ഇത്​.

ബി ടെക്​ കമ്പ്യൂട്ടർ സയൻസ്​ വിദ്യാർഥികളാണ്​ ഇരുവരും. ഇരട്ടസഹോദരൻമാർ ഇരുവരും തങ്ങളുടെ കുട്ടിക്കാലം പൂർണമായും ചെലവഴിച്ചത്​ ഝാർഖണ്ഡിലായിരുന്നു.

'പിതാവി​െൻറ ജോലി ആവശ്യത്തെ തുടർന്ന്​ തങ്ങൾ വളർന്നത്​ ഝാർഖണ്ഡിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും അവിടെ പൂർത്തിയാക്കി. തുടർന്ന്​ കമ്പ്യൂട്ടർ സയൻസ്​ എൻജിനീയറിങ്​ പഠനത്തിനായി എസ്​.ആർ.എം സർവകലാശാലയിലെത്തുകയായിരുന്നു' -സഹോദരൻമാരിൽ ഒരാൾ പറഞ്ഞു.

എസ്​.ആർ.എം യൂനിവേഴ്​സിറ്റിയിലെ ആദ്യ ബാച്ച്​ എൻജിനീയറിങ്​ വിദ്യാർഥികൾ കൂടിയാണ്​ ഇരുവരും. സാധാരണയായി വിദ്യാർഥികൾക്ക്​ ഏഴുലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണ്​ ലഭിക്കുക. ഇത്​ സർവകലാശാലയിലെതന്നെ ഉയർന്ന നേട്ടമായാണ്​ കണക്കാക്കുന്നത്​. തുടർന്ന്​ സർവകലാശാല ഇരുവർക്കും രണ്ടുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു.

'വലിയൊരു ജോലി ലഭിക്കുമെന്ന്​ തങ്ങൾ ഇരുവരും കരുതിയിരുന്നില്ല. ഞങ്ങളുടെ വളർച്ചയും വിദ്യാഭ്യാസവുമെല്ലാം ഒരുമിച്ചായിരുന്നു. ഇനി ഒരുമിച്ച്​ ജോലിയും ചെയ്യും' -സപ്​തർഷി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalTwin BrothersJob
News Summary - Twin Brothers From West Bengal Get Jobs With Identical Packages of Rs 50 Lakh
Next Story