Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ശാ​ഹീ​ൻ ബാ​ഗ്​...

​ശാ​ഹീ​ൻ ബാ​ഗ്​ സ​മ​ര​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ

text_fields
bookmark_border
സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ശാ​ഹീ​ൻ ബാ​ഗ്​ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യാ​യി ദു​രു​പ​യോ​ഗം ചെ​യ്​​തേ​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര​ക്കാ​ർ കോ​ട​തി​യി​ൽ. ശാ​ഹീ​ൻ ബാ​ഗ്​ സ​മ​ര​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ലാ​ണ്​ കാ​നി​സ്​ ഫാ​തി​മ അ​ട​ക്കം 12 ശാ​ഹീ​ൻ ബാ​ഗ്​ സ​മ​ര​ക്കാ​ർ ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്. വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന സ​മ​ര​ങ്ങ​ൾ നി​ർ​ണി​ത സ്​​ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്ക​ണ​മെ​ന്ന്​ ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. സാ​മ്രാ​ജ്യ​ത്വ​വാ​ഴ്​​ച കാ​ല​ത്തെ വി​യോ​ജി​പ്പി​നെ സ്വ​യം​ഭ​ര​ണ​മു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ലെ വി​യോ​ജി​പ്പു​മാ​യി സ​മീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ സ​ഞ്​​ജ​യ്​ കി​ഷ​ൻ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ശാ​ഹീ​ൻ ബാ​ഗ്​ പോ​ലു​ള്ള സാ​ഹ​ച​ര്യം ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും സ​മ​ര​ങ്ങ​ളെ​ല്ലാം നി​യ​മ​വി​ധേ​യ​മാ​ക്കാ​നും ഈ ​വി​ധി​യി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ സു​പ്രീം​കോ​ട​തി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ പൊ​ലീ​സി​ന്​ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​രോ​ധ​ അ​ധി​കാ​ര​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ അ​ഡ്വ. ക​ബീ​ർ ദീ​ക്ഷി​ത് മു​ഖേ​ന സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ​ ഹ​ര​ജി​ക്കാ​ർ ബോ​ധി​പ്പി​ച്ചു. സ​മ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഒ​രു വ​ശ​ത്തി​ൽ മാ​ത്രം ഊ​ന്നി​യ സു​പ്രീം​കോ​ട​തി വി​ധി ഒ​രു പൊ​തു​സ്​​ഥ​ല​ത്ത്​ സ​മാ​ധാ​ന​പ​ര​മാ​യി സം​ഘം ചേ​ർ​ന്ന്​ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ഹ​നി​ച്ചു​ക​ള​ഞ്ഞു. സു​പ്രീം​കോ​ട​തി ന​ട​ത്തി​യ അ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു​നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ കാ​ണി​ക്കാ​ൻ പൊ​ലീ​സി​നു​ള്ള ലൈ​സ​ൻ​സാ​ണെ​ന്ന്​ സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story