Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു; ടി.വി.കെ എംഎൽഎക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാകമീഷൻ

text_fields
bookmark_border
TVK MLA Investigation
cancel
camera_alt

ടി.വി.കെ എംഎൽഎ അരുൾ വിഘ്നേഷ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) എംഎൽഎ സി. അരുള്‍ വിഘ്നേഷിനെതിരായ ആരോപണത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ദേശീയ വനിതാ കമീഷൻ. കള്ളികുറിച്ചി ജില്ലാ കലക്ടർ ജെ.ഇ. പത്മജക്ക് അശ്ലീല വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ തമിഴ്നാട് പൊലീസ് മേധാവിക്ക് കത്തയച്ചു.

മാധ്യമ വാർത്തകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ആരോപണങ്ങളിൽ ഏഴു ദിവസത്തിനകം വിശദമായ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മഹേഷ് കുമാർ അഗർവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിനു പുറമെ, കലക്ടറോട് നേരത്തെയും എംഎൽഎ മോശമായി പെരുമാറിയിരുന്നുവെന്നും മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തിയെന്നുമുള്ള ആരോപണങ്ങളും കമീഷൻ പരിശോധിക്കും. കലക്ടർ നേരത്തെ നൽകിയതായി പറയുന്ന പരാതികളും അതിന്മേൽ സ്വീകരിച്ച നടപടികളും അന്വേഷണവിധേയമാക്കണമെന്ന് കത്തിൽ നിർദേശിച്ചിട്ടുണ്ട്. സന്ദേശങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ നശിച്ചുപോകാതെ സംരക്ഷിക്കുകയും വേണമെന്ന് കമീഷൻ നിർദേശിച്ചു.

ആരോപണവിധേയനായ വ്യക്തി വഹിക്കുന്ന പദവി അന്വേഷണത്തെ ബാധിക്കരുതെന്നും കമീഷൻ വ്യക്തമാക്കി. വനിതാ ഉദ്യോഗസ്ഥരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഒരു പദവിയും നിയമത്തിന് അതീതമാകാനുള്ള അവകാശം നൽകുന്നില്ലെന്നും കമീഷൻ ഓർമിപ്പിച്ചു.

സംഭവത്തിൽ വിജയ് സർക്കാരിനെതിരെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TVK MLA Investigation
Next Story