Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡയിലെ ടി.വി...

നോയിഡയിലെ ടി.വി അവതാരകയുടെ മരണം; സഹപ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
നോയിഡയിലെ ടി.വി അവതാരകയുടെ മരണം; സഹപ്രവർത്തകൻ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: നോയിഡയിൽ ഫ്ലാറ്റി​​​​​െൻറ ബാൽക്കണിയിൽ നിന്ന്​ വീണ്​ ടി.വി അവതാരിക മരിച്ച സംഭവത്തിൽ സഹപ്രവർത്തകന ായ മുതിർന്ന അവതാരകൻ അറസ്​റ്റിൽ. ചാനൽ അവതാരകനായ രാഹുൽ അവസ്​തിയാണ്​ അറസ്​റ്റിലായത്​. വെള്ളിയാഴ്​ചയാണ്​ സ്വകാര്യ ചാനലിൽ അവതാരികയായിരുന്ന രാധിക കൗശിക്​ ഫ്ലാറ്റി​​​​​െൻറ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന്​ വീണ്​ മരിച്ചത്​.

സംഭവം നടക്കു​േമ്പാൾ രാഹുൽ അവസ്​തി സ്​ഥലത്തുണ്ടായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. താൻ ബാത്​റൂമിലായിരിക്കു​േമ്പാഴാണ്​ രാധിക വീണത്​ എന്നായിരുന്നു രാഹുൽ ആദ്യം പൊലീസിന്​ നൽകിയ മൊഴി. എന്നാൽ സംഭവത്തി​​​​​െൻറ തൊട്ടുമുമ്പ്​ രണ്ടുപേരും ബാൽക്കണിയിൽ നിൽക്കുന്നത്​ ഫ്ലാറ്റി​​​​​െൻറ സുരക്ഷാ ജീവനക്കാരൻ കണ്ടിരുന്നു.

സംഭവത്തിൽ ചോദ്യം ചെയ്യാനായി രാഹുലിനെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി. ഇന്ന്​ മജിസ്​ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

25കാരിയായ രാധിക സെപ്​തംബറിലാണ് ​നോയിഡയിലേക്ക്​ വന്നത്​. വ്യാഴാഴ്​ച വൈകീട്ട്​ 10മണിക്ക്​ ജോലി കഴിഞ്ഞ്​ ഇറങ്ങിയിരുന്നു. 10.48നാണ്​ അവസ്​തിക്കൊപ്പം ഫ്ലാറ്റിലെത്തിയത്​. ഫ്ലാറ്റിൽ നിന്ന്​ ഒഴിഞ്ഞ മദ്യക്കുപ്പികൾ പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTV anchor DeathRadhika Kaushik’s deathCo-worker arrested
News Summary - TV anchor death: Co-worker arrested - India news
Next Story