Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാനൽ വാർത്താ അവതാരക ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
ചാനൽ വാർത്താ അവതാരക ആത്​മഹത്യ ചെയ്​തു
cancel

ഹൈദരാബാദ്​: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവം. 

തലച്ചോറാണ്​ എ​​​െൻറ ശത്രുവെന്ന്​ കുറിച്ച ആത്​മഹത്യാ കുറിപ്പ്​ രാധികയുടെ ബാഗിൽ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. രാധിക വിഷാദ രോഗിയായിരു​െന്നന്നും വിവിധ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് കാരണമ​ായതെന്നും എ.സി.പി എന്‍ ബുജന്‍ഗ റാവു അറിയിച്ചു. 

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് രാധിക റെഡ്ഢി ആത്​മഹത്യ ​െചയ്​തത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

രാധിക ആറ് മാസം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പതിനാലു വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TV Anchor Allegedly Commits Suicide In Hyderabad - India News
Next Story