പൈലറ്റ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് സീരിയൽ നടി
text_fieldsമുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൈലറ്റിനെതിരെ പരാതിയുമായി മുംബൈയിലെ സീരിയൽ നടി. ഭോപാൽ സ്വദേശിയായ പൈലറ്റിനെതിരെയാണ് പരാതി. നടിയും മോഡലുമായ ഇവർ മുംബൈ ഓഷിവാര പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകി.
ഡിസംബറിൽ മാട്രിമോണിയൽ വെബ്സൈറ്റിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും, പിന്നീട് ചാറ്റിങ്ങും ഫോൺവിളിയും ആരംഭിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 10 ദിവസം മുമ്പ് മുംബൈയിലെ വീട്ടിലേക്ക് ക്ഷണിക്കുകയും ബലാത്സംഗത്തിനരയാക്കുകയും ചെയ്തു. വിവാഹം ഉടൻ നടത്താമെന്നും മാതാപിതാക്കളെ അറിയിക്കാമെന്നും ഇയാൾ ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും വാക്കുപാലിക്കാതായതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

