Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയൽ നടി പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയൽ നടി പിടിയിൽ
cancel

മുംബൈ: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയൽ നടി മുംബൈയിൽ അറസ്​റ്റിലയായി. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കില കോടതിയിൽ ഹാജരാക്കുമെന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറിയിച്ചു.

സാവദാൻ, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്​. സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണത്തിൽ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്​ പ്രീതികയും പിടയിലായത്​. ഇവരെ കൂടാതെ മറ്റ്​ നാല്​ പേർ കൂടി അറസ്​റ്റിലായിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്ത്​ വിട്ടിട്ടില്ല.

സുശാന്തി​െൻറ കാമുകി റിയ ചക്രബർത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകൾ പുറത്തായതോടെയാണ്​ സുശാന്തി​െൻറ മരണത്തിൽ മയക്കുമരുന്ന്​ മാഫിയയുടെ പങ്കും ​അന്വേഷണ പരിധിയിൽവരുന്നത്​. കേസിൽ റിയയേയും സഹോദരൻ സൗവിക്​ ചക്രബർത്തിയേയും സുശാന്തി​െൻറ മാനേജർ സാമുവൽ മിറാണ്ട, ജോലിക്കാരൻ ദിപേഷ്​ സാവന്ത്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തിരുന്നു. ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത്​ സിങ്​ എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCBdrug casePreetika Chauhan
News Summary - TV actor Preetika Chauhan arrested by NCB while buying drugs
Next Story