
അനുവാദമില്ലാതെ ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഒരു കോടി പിൻവലിച്ചു; ടി.വി താരത്തിനെതിരെ കേസ്
text_fieldsമുംബൈ: അനുവാദമില്ലാതെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച ടെലിവിഷൻ താരത്തിനെതിരെ കേസ്. ഭർത്താവ് കരൺ മെഹ്റ അനുവാദമില്ലാതെ തെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചുവെന്ന് ആരോപിച്ച് ഭാര്യ നിഷ ഗോരേഗാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഒരു കോടി രൂപ പിൻവലിച്ചുവെന്ന് കണ്ടെത്തിയതോട വെള്ളിയാഴ്ച രാത്രിതന്നെ നിഷ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മെഹ്റക്കെതിരെയും രണ്ടു കുടുംബാംഗങ്ങൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മേയ് 31ന് നിഷയെ മർദിച്ച കുറ്റത്തിന് മെഹ്റയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലായിരുന്നു താരം. ഇതോടെ രണ്ടാം തവണയാണ് നിഷ ഭർത്താവിനെതിരെ പരാതി നൽകുന്നത്.
എട്ടുവർഷം മുമ്പായിരുന്നു മെഹ്റയുടെയും നിഷയുടെയും വിവാഹം. ഇവർക്ക് നാലുവയസായ മകനുമുണ്ട്.
ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇരുവരും നേരത്തേ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
