Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദി സീരിയൽ നടൻ...

ഹിന്ദി സീരിയൽ നടൻ ആശിഷ്​​ റോയ്​ അന്തരിച്ചു

text_fields
bookmark_border
ഹിന്ദി സീരിയൽ നടൻ ആശിഷ്​​ റോയ്​ അന്തരിച്ചു
cancel

മുംബൈ: പ്രശസ്​ത ഹിന്ദി സീരിയൽ നടൻ ആശിഷ് റോയ്​ (55) അന്തരിച്ചു. കിഡ്​നി സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു. സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

അസുഖബാധയെ തുടർന്ന് സമീപകാലത്ത്​ ​ഒന്നി​േലറെ തവണ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ്​ ചെയ്​ത്​ തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമു​ട്ടിനെ തുടർന്ന്​ വീട്ടിലേക്ക്​ മടങ്ങിയിരുന്നു.

അഭിനയ രംഗത്തേക്ക്​ മടങ്ങിയെത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ലോക്​ഡൗൺ എത്തിയതോടെ കാര്യങ്ങൾ ആകെ തകിടം മറിയുകയായിരുന്നു. മേയിൽ ആശുപത്രി ബിൽ അടക്കാൻ പണമില്ലാത്തതിനെത്തുടർന്ന്​ സ്വന്തം ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ സഹായം അഭ്യർഥിച്ച്​ ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

ബനേഗി അപ്​നി ബാത്ത്​, സസുരൽ സിമർകാ, റീമിക്​സ്, കുഛ്​ രംഗ്​ പ്യാർ കേ ഐസേ ബി എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ്​ റോയ്​ ശ്രദ്ധേയനായത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindi SerialKidney FailureAshiesh Roy
News Summary - TV actor Ashiesh Roy dies of kidney failure
Next Story