കൈക്കൂലിക്കേസില്‍ ടി.വി നടന് അനുജ് സക്സേന കീഴടങ്ങി
text_fieldsന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ടി.വി നടന് അനുജ് സക്സേന കോടതിയില്‍ കീഴടങ്ങി. ഈമാസം 17നകം ഹാജരാകണമെന്ന് സക്സേനയോട് ഡല്‍ഹി ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. സക്സേനയുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 24,000 നിക്ഷേപകരില്‍നിന്ന് 175 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. വിദേശകമ്പനികളിലേക്ക് ഫണ്ട് വഴിതിരിച്ചുവിട്ടു, വിവരങ്ങള്‍ കൃത്യസമയത്ത് ഫയല്‍ ചെയ്തില്ല എന്നീ കേസുകളും സക്സേനക്കെതിരെയുണ്ട്.
കേസിലെ മറ്റൊരു പ്രതിയും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായിരുന്ന ബി.കെ. ബന്‍സാലും കുടുംബവും സി.ബി.ഐ നിരന്തരമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ തനിക്കെതിരെ അന്വേഷണം നടത്താതിരിക്കാന്‍ ബന്‍സാലിന് സക്സേന കൈക്കൂലി നല്‍കിയതായി സി.ബി.ഐ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
