പീഡന പരാതി; ടെലിവിഷൻ താരം അഭിനവ് കോഹ്ലി അറസ്റ്റിൽ
text_fieldsമുംബൈ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയില്‍ ടെലിവിഷന്‍ താരം അഭിനവ് കോഹ്ലി അറസ ്റ്റിൽ. അഭിനവ് മര്‍ദ്ദിക്കുകയും നിരന്തരം ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയ ിൽ സാമ്ന്ത നഗർ പൊലീസ് ഞായറാഴ്ച രാത്രിയാണ് അഭിനവിനെ അറസ്റ്റ് ചെയ്തത്.
അഭിനവിന്‍റെ ഭാര്യ ശ്വേത തിവാരിയുടെ ആദ്യ ബന്ധത്തിലെ മകളാണ് പരാതി നല്‍കിയത്.
ലൈംഗികാധിക്ഷേപം, ശാരീരിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്വൈര്യജീവിതത്തെ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അഭിനവിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മദ്യപിച്ച ശേഷം ഇയാൾ ലൈംഗികചുവയോടെ സംസാരിച്ചെന്നും മോശം ചിത്രങ്ങൾ കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. 2017 ഒക്ടോബർ മുതൽ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്തുവെന്നാണ് പരാതി.
പെൺകുട്ടിയെ മർദിക്കുന്നത് തടഞ്ഞ മാതാവിനെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയും മാതാവും ചേർന്നാണ് അഭിനവിനെതിരെ പരാതി നൽകിയത്.
നടൻ രാജാ ചൗധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 2007ലാണ് ശ്വേത രാജാ ചൗധരിയമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജായുടെയും മകളാണ് പരാതി നല്‍കിയ പെണ്‍കുട്ടി. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
