കൂടെ നിന്നതിന് ഇന്ത്യക്കാർക്ക് നന്ദിയെന്ന് തുർക്കിയ സ്ഥാനപതി
text_fieldsന്യൂഡൽഹി: ആപദ്ഘട്ടത്തിൽ തുർക്കിക്കൊപ്പം നിന്നതിന് ഇന്ത്യക്കാരോടും വിശിഷ്യാ മലയാളികളോടും നന്ദി അറിയിച്ച് തുർക്കി അംബാസഡർ ഫിറാത് സുനേൽ. ഡൽഹി കെ. എം.സി.സിയുടെ ദുരിതാശ്വാസ സഹായം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, തുർക്കി എംബസി ഡെപ്യൂട്ടി ഇൻ ചാർജ് ഫസ്റ്റ് കോൺസുലർ ഹിദായത് ആൽപർ ബൊസുതർ, കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ, ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലിം, അഡ്വ. മർസൂഖ് ബാഫഖി, ഖാലിദ് റഹ്മാൻ, ജാബിർ മുഹമ്മദ് അസ്ലം, അസ്ഹറുദ്ദീൻ, പി. സഹദ്, ഹാരിസ്, മുഹമ്മദ് ഫാഹിസ് തുടങ്ങിയവർ തുർക്കി എംബസിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

